കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിന്റെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

മരിച്ച ജയന്തി
Last Updated :20 January 2024, 9:08 am IST

News Now

കോഴിക്കോട്;  ഉഷ സ്കൂൾ അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ച് മരിച്ച നിലയിൽ. തമിഴ്നാട് സ്വദേശിയായ ജയന്തി (22) ആണ് മരിച്ചത്. കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിന്റെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് മരണമെന്നാണ് പ്രാഥമിക വിവരം. 

ബാലുശേരി പൊലീസ് സ്ഥലത്തെത്തി. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. ഒന്നര വർഷം മുൻപാണ് ജയന്തി  ഉഷ സ്കൂൾ അത്ലറ്റിക്സിൽ പരിശീലകയായി എത്തുന്നത്. ഇവരുടെ കീഴിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അതിനിടെ സ്ഥാപനത്തിൽ വിദ്യാർത്ഥികളും ജീവനക്കാരും മാനസിക സമ്മർദ്ദം നേരിടുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടക്കും. സഹകോച്ചുമാരുടെയും വിദ്യർത്ഥികളുടെയും മൊഴി രേഖപ്പെടുത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates