അതിരപ്പിള്ളിയിലെ മഞ്ഞക്കൊമ്പന് പരിക്ക്; തുമ്പിക്കൈയില്‍ ആഴത്തിലുള്ള മുറിവ്

ആന ഇപ്പോള്‍ ഉള്ളത് പാലപ്പിള്ളി എസ്റ്റേറ്റിലെ ചൊക്കനയിലാണ്.

Athirappilly's Manja Komban injured; deep wound on trunk
Athirappilly's Manja Komban injured; deep wound on trunkSource by : samakalikamalayalam
Last Updated :14 April 2026, 3:02 pm IST

തൃശൂര്‍: അതിരപ്പിള്ളിയിലെ മഞ്ഞ കൊമ്പന്‍ എന്ന കാട്ടാനക്ക് തുമ്പിക്കൈയില്‍ ഗുരുതര പരിക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി ആന ഈ പ്രദേശത്ത് പരിക്കുകളോടെ അലയുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ആന ഇപ്പോള്‍ ഉള്ളത് പാലപ്പിള്ളി എസ്റ്റേറ്റിലെ ചൊക്കനയിലാണ്.

കാട്ടാനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാകാം മഞ്ഞക്കൊമ്പന് പരിക്കേറ്റതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. തുമ്പിക്കൈയിലെ മുറിവ് ആഴത്തിലുള്ളതാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് ഇപ്പോള്‍ ആനയുള്ളത്. ആര്‍.ആര്‍.ടി സംഘം ആനയെ നിരീക്ഷിച്ചു വരികയാണ്. മയക്കുവെടി വെച്ച് ആനയെ ചികിത്സിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇതിനായി വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ഉടന്‍ സ്ഥലത്തെത്തും.

ആന വനത്തിനുള്ളില്‍ മറഞ്ഞിരിക്കുകയാണെന്നും കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. മദപ്പാടില്‍ അപകടകാരിയാണ് മഞ്ഞക്കൊമ്പന്‍. മൂന്നുപേരെ ഇതിനോടകം കൊന്നിട്ടുണ്ട്.

News Now

Summary

Athirappilly's Manja Komban injured; deep wound on trunk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates