മൂന്ന് ബൈക്കുകളില്‍ എത്തിയവര്‍ ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:05 am IST

News Now

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ആക്രമണം. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളില്‍ എത്തിയവര്‍ ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് ഓഫീസ് ജീവനക്കാര്‍ പറയുന്നു. 

കല്ലേറില്‍ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാട് സംഭവിച്ചു. അക്രമികള്‍ ബൈക്കില്‍ ഇരുന്നുകൊണ്ടു തന്നെ ഓഫീസിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബൈക്കില്‍ ആറുപേരുണ്ടായിരുന്നുവെന്നാണ് സൂചന.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേര്‍ക്കുണ്ടായ അക്രമണത്തിന് രണ്ടുമാസം തികയുന്ന വേളയിലാണ് ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്കും ആക്രമണമുണ്ടാകുന്നത്.  
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates