
കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം; അറസ്റ്റ്
കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

കോട്ടയം: കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. കങ്ങഴ ഇടയിരിക്കപ്പുഴ ഭാഗത്ത് നടുക്കേപ്പുരയില്‍ വീട്ടില്‍ ഷിനോയി വര്‍ഗീസിനെയാണ് (40) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇന്നലെ രാത്രി 11മണിയോടെ തിരുവനന്തപുരത്തുനിന്നും വൈക്കത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വെസ്റ്റ് സ്റ്റേഷന് എസ്എച്ച്ഒ കെആര്‍ പ്രശാന്ത് കുമാര്‍, എസ്ഐ പിആര്‍ അജയന്, സിപിഒ ബൈജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ബുംറ' ഉള്ള 'ടീം ഇന്ത്യ', 'ബുംറ' ഇല്ലാത്ത 'ടീം ഇന്ത്യ'!

വില കൂടിയ വസ്ത്രങ്ങൾ വേണ്ട; സിമ്പിൾ ലുക്കിനെ സ്റ്റൈലിഷാക്കാൻ ചില എളുപ്പവഴികൾ
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
ഒരു കോടി തൃശൂരില്‍ വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 75 lottery result

