സ്കൂൾ വിദ്യാർത്ഥിയെ സ്കൂട്ടറിൽ പിൻതുടർന്ന് അപമാനിക്കാൻ ശ്രമം; 26കാരൻ അറസ്റ്റിൽ
Last Updated :20 January 2024, 8:52 am IST
കൊച്ചി; സ്കൂളിൽ പോകുകയായിരുന്ന വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ പിന്തുടർന്ന് അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. വാരിക്കാട്ട് പുതുശേരിക്കല്‍ ഷാനി ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴയിലാണ് സംഭവമുണ്ടായത്.
മീന്‍ സ്റ്റാള്‍ ഉടമയായ പ്രതി രാവിലെ സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികളെ ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് പിന്നാലെ സ്കൂട്ടറിൽ പോകുന്ന ഷാനിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇത് പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പൊലീസ് പുറത്തുവിടുകയും ചെയ്തു. തുടർന്നാണ് അറസ്റ്റു ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം



