
News Now
തിരുവനന്തപുരം: ഗർഭിണിയായ യുവതിയെ ആക്രമിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പുതിയതുറ സ്വദേശി ടൈറ്റസിനെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തില് യുവതി പൊലീസില് പരാതി നല്കിയിരുന്നു. തമ്പാനൂർ പൊലീസാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ഗര്ഭിണിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. തമ്പാനൂരിലാണ് സംഭവം നടന്നത്. യുവതിയെ കടന്നുപിടിച്ച ശേഷം ടൈറ്റസ് ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയായിരുന്നു സംഭവം. നെടുമങ്ങാട് സ്വദേശിനിയായ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോകാനായി ബസ് കയറാന് നടക്കുന്നതിനിടെയാണ് അക്രമം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







