ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അപായച്ചങ്ങല വലിച്ചു, പ്രതി ചാടി രക്ഷപ്പെട്ടു

അപായച്ചങ്ങല വലിച്ചതിനെത്തുടർന്ന് പ്രതി തീവണ്ടിയിൽ നിന്ന് ചാടിരക്ഷപ്പെട്ടു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST

കോഴിക്കോട്; ട്രെയിനിൽ യുവതിക്കു നേരെ പീഡന ശ്രമം. ബുധനാഴ്ച രാത്രി ഒമൻപതു മണിയോടെ എറണാകുളം-കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനിലാണ് സംഭവമുണ്ടായത്. സഹയാത്രികനിൽ നിന്നാണ് യുവതിക്ക് പീഡന ശ്രമമുണ്ടായത്. അപായച്ചങ്ങല വലിച്ചതിനെത്തുടർന്ന് പ്രതി തീവണ്ടിയിൽ നിന്ന് ചാടിരക്ഷപ്പെട്ടു.

നാൽപ്പതിമ്മൂന്നുവയസ്സുള്ള ചാത്തമംഗലം സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. എറണാകുളത്ത് ഹോം നഴ്സായി ജോലിചെയ്യുന്ന ഇവർ കോഴിക്കോട്ടെ വീട്ടിലേക്ക് വരുകയായിരുന്നു. തീവണ്ടിയിലെ അവസാന കമ്പാർട്ട്മെന്റിൽ യാത്രചെയ്യവേ ഒപ്പമുണ്ടായിരുന്ന യാത്രക്കാരനാണ് അപമാനിക്കാൻ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതി തൃശ്ശൂരിൽനിന്ന് കയറിയതുമുതൽ ശല്യപ്പെടുത്താൻ തുടങ്ങിയെന്ന് സ്ത്രീയുടെ പരാതിയിൽ പറയുന്നു. 

ഈ സമയം മറ്റൊരു കുടുംബവും ഇതേ കമ്പാർട്ടുമെന്റിലുണ്ടായിരുന്നു. രൂർ വിട്ടശേഷം അക്രമം ഭയന്ന് സ്ത്രീ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. യുവതി ബഹളംവെച്ചതിനെത്തുടർന്ന് കുടുംബം ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും ചാടിരക്ഷപ്പെടുകയായിരുന്നു. പ്രതിയെ തിരിച്ചറിയാനായിട്ടില്ല. കോഴിക്കോട് റെയിൽവേ പോലീസ് അന്വേഷണമാരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now