
ഗുളിക ഒരുമിച്ച് കഴിച്ച് ഭാര്യയുടെ ആത്മഹത്യാ ശ്രമം, ഭര്‍ത്താവ് ജീവനൊടുക്കി
ചികിത്സയിൽ കഴിയുന്ന ഭാര്യ അശ്വതി (18) അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു

കൊട്ടിയം: ഭാര്യ ആത്മഹത്യക്ക് ശ്രമിക്കുന്നത് കണ്ട് ഭയന്ന് ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് മരിച്ചു. ഗുളികകൾ ഒരുമിച്ച് കളിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പള്ളിമൺ കിഴക്കേക്കര, ഐക്യരഴികത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണ പിള്ളയുടെ മകൻ ശ്രീഹരി(22) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. ഇരുവർക്കും ഇടയിൽ വഴക്കുണ്ടായപ്പോൾ ഭാര്യ ഗുളികകൾ ഒരുമിച്ചു കഴിച്ച് മുറി അടച്ചു. ഇതു കണ്ട് ഭയന്ന ഭർത്താവ് തൊട്ടടുത്ത മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
ചികിത്സയിൽ കഴിയുന്ന ഭാര്യ അശ്വതി (18) അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




