ലവേദനയെ തുടർന്ന് ദിവസങ്ങൾക്കുമുൻപ്‌ നടത്തിയ പരിശോധനയിൽ ബ്രെയിൻ ട്യൂമർ കണ്ടെത്തിയിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST

News Now

കൊല്ലം; ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം സ്വന്തം ചിതയൊരുക്കി ആത്മഹത്യക്കുശ്രമിച്ച വയോധികന്‌ ദാരുണാന്ത്യം. പിടവൂർ അരുവിത്തറ ശ്രീശൈലത്തിൽ രാഘവൻ നായർ (72) ആണ് മരിച്ചത്. ആത്മഹത്യാ ശ്രമത്തിനിടെ ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. 

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30-നാണ് സംഭവം. ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം ചിതകൂട്ടി മണ്ണെണ്ണയൊഴിച്ച് ശരീരത്ത് തീകൊളുത്തുകയായിരുന്നു. നിലവിളികേട്ട്‌ ഓടിയെത്തിയ അയൽവാസികളും ബന്ധുക്കളും ചേർന്ന്‌ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് മരിണം സംഭവിച്ചത്. 

ഭാര്യ സുധയും ഏകമകൻ ഹരിയും രോഗബാധിതരായി പത്തുവർഷംമുൻപ്‌ മരിച്ചതോടെ രാഘവൻ നായർ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. തലവേദനയെ തുടർന്ന് ദിവസങ്ങൾക്കുമുൻപ്‌ നടത്തിയ പരിശോധനയിൽ ബ്രെയിൻ ട്യൂമർ കണ്ടെത്തിയിരുന്നു. ഒറ്റപ്പെടലിന്റെ വേദനയ്ക്കിടെ രോഗവും അലട്ടിയതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. എയർഫോഴ്സിൽനിന്ന്‌ വിരമിച്ച ഉദ്യോഗസ്ഥനാണ് രാഘവൻ നായർ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates