
News Now
തിരുവനന്തപുരം: യുവാക്കളെ ആക്രമിച്ച് കൊല്ലാൻ ശ്രമിക്കുകയും സ്വർണ മാല കവരാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. 19 അംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. വിഴിഞ്ഞത്താണ് മൂന്ന് യുവാക്കളെ സംഘം ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചത്.
വിഴിഞ്ഞം, പൂല്ലൂർക്കോണം ചെന്നവിളാകം വീട്ടിൽ അക്ബർ ഷാ (21) യാണ് അറസ്റ്റിലായത്. വിഴിഞ്ഞം പൊലീസാണ് ഇയാളെ പിടികൂടിയത്. ഒളിവിൽ കഴിയുന്ന മറ്റു പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
കഴിഞ്ഞ 20നാണ് സംഭവം. കോവളം സ്വദേശികളായ മൂന്ന് യുവാക്കളെ അക്രമി സംഘം ഇടിക്കട്ടയും ആയുധങ്ങളും കൊണ്ട് ആക്രമിച്ച് സ്വർണ മാല പിടിച്ചു പറിച്ചെടുത്ത് കടന്നു കളയുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. യുവാക്കളും സംഘവും തമ്മിൽ നേരത്തെയും സംഘർഷമുണ്ടായിരുന്നെന്നും ഇതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും പൊലീസ് വ്യക്തമാക്കി.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






