സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
മൂന്നാം തവണയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് അയക്കുന്നത്
കൊച്ചി : ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകും. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് അയ്യപ്പന് നോട്ടീസ് നല്‍കിയിരുന്നു. മൂന്നാം തവണയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് അയക്കുന്നത്.
ആദ്യ തവണ വാട്‌സ് ആപ്പ് വഴി അയക്കുകയും അയ്യപ്പനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെടുകയുമാണ് കസ്റ്റംസ് ചെയ്തത്. എന്നാല്‍ നോട്ടീസ് ലഭിച്ചില്ല എന്നാണ് ആദ്യം ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിന് കെ അയ്യപ്പന്‍ മറുപടി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് കസ്റ്റംസ് നോട്ടീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ സഭാസമ്മേളനത്തിന്റെ തിരക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ അയ്യപ്പന്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
ഇതേത്തുടർന്ന് അയ്യപ്പന്റെ വീട്ടിലേക്കാണ് മൂന്നാം തവണ കസ്റ്റംസ് കത്തയച്ചത്. അയ്യപ്പൻ ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞുമാറുന്നത് വിവാദമായിരുന്നു. ഇതിനിടെ സ്പീക്കറുടെ സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ പ്രത്യേക അനുമതി വേണമെന്ന് ആവസ്യപ്പെട്ട് നിയമസഭ സെക്രട്ടറി കസ്റ്റംസിന് കത്തു നൽകുകയും ചെയ്തിരുന്നു, എന്നാൽ സ്റ്റാഫ് അംഗമായ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍


