
15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകൾക്ക് നിരോധനം; ജനുവരി ഒന്ന് മുതൽ നിരത്തിൽ ഇറക്കരുത്
15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകൾക്ക് നിരോധനം; ജനുവരി ഒന്ന് മുതൽ നിരത്തിൽ ഇറക്കരുത്
Last Updated :20 January 2024, 8:32 am IST
തിരുവനന്തപുരം: 15 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾക്കു ജനുവരി ഒന്നിന് ശേഷം നിരോധനം ഏർപ്പെടുത്തി കേരള മോട്ടോർ വാഹന ചട്ടം സർക്കാർ ഭേദഗതി ചെയ്തു. പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾക്കാണ് ബാധകം.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശം കണത്തിലെടുത്തു വായു മലിനീകരണം നിയന്ത്രിക്കുന്നതിനാണ് നടപടി. എന്നാൽ 15 വർഷത്തിലേറെ പഴക്കമുള്ള ഓട്ടോകൾക്ക് വൈദ്യുതി, എൽപിജി, സിഎൻജി, എൽഎൻജി എന്നീ ഇന്ധനങ്ങളിലേക്കു മാറിയാൽ തുടർന്നും സർവീസ് നടത്താം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






