
ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍
അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.
ഇടുക്കി: ഇടുക്കി ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് രാത്രി യാത്ര നിരോധിച്ചു. ജില്ലാ കലക്ടറുടേതാണ് ഉത്തരവ്. ഇന്ന് രാത്രി ഏഴ് മണി മുതല്‍ നാളെ രാവിലെ ആറ് മണിവരെയാണ് യാത്ര നിരോധിച്ചത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജാണ് ഉത്തരവിട്ടത്.
അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.
സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കണമെന്ന് കലക്ടര്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

മുന്നറിയിപ്പില്‍ മാറ്റം, ഇന്നുമുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്ലാതെ ജെസിബിയുമായി സംഘം; വണ്ടിപ്പെരിയാറിൽ വീട് ഇടിച്ചുനിരത്തി; തടയാനെത്തിയ വീട്ടുകാർക്ക് ക്രൂരമർദ്ദനം
Related News


വൈകീട്ട് ആറു മുതല്‍ രാവിലെ ആറു വരെ ജനങ്ങള്‍ പുറത്തിറങ്ങരുത്; കാട്ടാന ആക്രമണത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം; പ്രാകൃതമെന്ന് സിപിഎം
ചിന്നക്കനാലിലെ ആക്രമണകാരികളായ കാട്ടാനകളെ വെടിവെച്ചുകൊല്ലണം: മാറ്റിപ്പാർപ്പിക്കുന്നത് ശാശ്വത പരിഹാരമല്ലെന്ന് എം എം മണി

