പത്തനാപുരത്തെ ബാങ്കിൽ അസിസ്റ്റന്റ് മാനേജരായിരുന്ന 33കാരിയാണ് മരിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:10 am IST

News Now

പത്തനാപുരം: ബാങ്ക് ഉദ്യോ​ഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവായ സുഹൃത്ത് അറസ്റ്റിൽ. അഞ്ചൽ സ്വദേശിയായ ബാങ്ക് ഉദ്യോ​ഗസ്ഥയാണ് ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് അഗസ്ത്യക്കോട് കളീക്കൽവീട്ടിൽ മുകേഷ് (40) ആണ് പത്തനാപുരം പൊലീസിന്റെ പിടിയിലായത്. 

പത്തനാപുരത്തെ ബാങ്കിൽ അസിസ്റ്റന്റ് മാനേജരായിരുന്ന 33കാരിയാണ് മരിച്ചത്. ഇവരെ ഒക്ടോബർ 30നാണ് പത്തനാപുരത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് 40 പവനോളം സ്വർണാഭരണവും ലക്ഷക്കണക്കിന് രൂപയും ലാപ്ടോപ്പും പാസ്പോർട്ടും കൈക്കലാക്കിയ ശേഷം കൈയൊഴിഞ്ഞതാണ് യുവതിയുടെ ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ആത്മഹത്യയെന്ന നിലയിലുള്ള മരണത്തിൽ സംശയമോ ബന്ധുക്കളുടെ പരാതിയോ ഇല്ലായിരുന്നു. 

എന്നാൽ പൊലീസ് നടത്തിയ അന്വേഷണമാണ് സംഭവത്തിൽ വഴിത്തിരിവുണ്ടാക്കിയത്. ആത്മഹത്യാ പ്രേരണ, ബലാത്സംഗം കുറ്റങ്ങളാണ് മുകേഷിനെതിരേയുള്ളത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates