ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചു, എല്ലുകൾ പൊട്ടിയ നിലയിൽ; യുവാവിന്റെ മരണം കൊലപാതകം, അയൽവാസി കസ്റ്റഡിയിൽ

ഇന്നലെ രാവിലെയാണ് കിരണിന്റെ മൃതദേഹം വെസ്റ്റ് കൊമേരി അമ്മാത്ത് പറമ്പ് ഇടവഴിയിൽ കണ്ടെത്തുന്നത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:21 am IST

കോഴിക്കോട്; വഴിയരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.  കൊമേരി അമ്മാത്ത് മീത്തൽ കിരൺകുമാറിന്റെ (45) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തിൽ അയൽവാസിയായ യുവാവിനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെയാണ് കിരണിന്റെ മൃതദേഹം വെസ്റ്റ് കൊമേരി അമ്മാത്ത് പറമ്പ് ഇടവഴിയിൽ കണ്ടെത്തുന്നത്. 

രാവിലെ ആ വഴി പോയ ആളുകളാണ് വീടിനടുത്തുള്ള കോൺക്രീറ്റ് ഇടവഴിയിൽ, വീടിനോട് ചേർന്ന പടിയിലായി മൃതദേഹം മൃതദേഹം കണ്ടത്.  മൃതദേഹത്തിൽ പലഭാഗത്തായി അടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ഡോഗ് സ്കോഡും വിരലടയാളം വിദഗ്ധരും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി.  തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ശരീരത്തിൽ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് അടിച്ച പരുക്കുകളാണുള്ളത്. എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. 

പ്രദേശത്തെ പലരിൽനിന്നും പൊലീസ് മൊഴിയെടുത്തു. തുടർന്നാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ അന്വേഷണത്തിനുശേഷം അറസ്റ്റ് രേഖപ്പെടുത്തും. മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now