
News Now
ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില് 'കാളക്കുതിപ്പ്', സെന്സെക്സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില് റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ബംഗളൂരു: കൊച്ചി ബ്യൂട്ടി പാര്ലര് വെടിവയ്പ് കേസുമായി ബന്ധപ്പെട്ട് അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചി ക്രൈംബ്രാഞ്ച് കസ്റ്റഡിയില് വാങ്ങി. ഇന്ന് വൈകുന്നേരം ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം പൂജാരിയെ കസ്റ്റഡിയിലെടുത്തത്. ബെംഗളൂരു വിമാനത്താവളത്തിലെത്തിച്ച പൂജാരിയെ രാത്രിയോടെ വിമാനമാര്ഗം കൊച്ചിയിലെത്തിക്കും.
2018 ഡിസംബര് 15ന് നടി ലീന മരിയ പോളിന്റെ കൊച്ചി പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്ലറില് വെടിവെപ്പ് നടത്തിയ കേസിൽ മൂന്നാം പ്രതിയാണ് പൂജാരി. കഴിഞ്ഞ മാര്ച്ചില് ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. മുംബൈ പൊലീസ് ഇയാളെ നേരത്തേ കസ്റ്റഡിയില് വാങ്ങിയിരുന്നു.
ജൂണ് എട്ട് വരെയാണ് കൊച്ചി ക്രൈംബ്രാഞ്ചിന് കോടതി അനുവദിച്ചിരിക്കുന്ന കസ്റ്റഡി കാലാവധി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


