
ബേലൂര്‍ മഖ്‌ന ദൗത്യം: അതിര്‍ത്തിയിലെത്തിയ കേരള സംഘത്തെ കര്‍ണാടക തടഞ്ഞു
തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം

വയനാട്: ബേലൂര്‍ മഖ്‌ന ദൗത്യത്തിനായി അതിര്‍ത്തിയിലെത്തിയ കേരള സംഘത്തെ കര്‍ണാടക തടഞ്ഞു. ബാവലി ചെക്‌പോസ്റ്റ് കടന്ന കേരളസംഘത്തെ കര്‍ണാടക വനംവകുപ്പ് തടഞ്ഞതായാണ് ആക്ഷേപം. ബാവലി ചെക്‌പോസ്റ്റില്‍ ബേഗൂര്‍ റേഞ്ച് ഓഫീസര്‍ അടക്കമുള്ളവരെ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ലെന്നാണ് ആരോപണം.
തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇതിന് പിന്നാലെയാണ് ആന പുഴ മുറിച്ചു കടന്നു കേരളത്തിലെത്തിയത്. അതേസമയം ആനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം ഇന്ന് പന്ത്രണ്ടാം ദിനത്തിലേക്കു കടന്നു.ഇന്നലെ ലഭിച്ച സിഗ്‌നലുകള്‍ പ്രകാരം ആന കര്‍ണാടക വനമേഖലയിലാണ്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരുകയാണ് വനം വകുപ്പ് ദൗത്യസംഘം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

വ്യാജന്മാരെ തടയും; വാഹന പുകപരിശോധനയ്ക്ക് പുതിയ ആപ്പ്
ഇന്നലെ പുലര്‍ച്ചെ കബനി നദി കടന്ന് മുള്ളന്‍കൊല്ലിയിലെ ജനവാസ മേഖലയില്‍ ബേലൂര്‍ മഖ്‌ന എത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. ആന കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ പട്രോളിങ്ങും നിരീക്ഷണവും തുടരാനാണ് ദൗത്യസംഘത്തിന്റെ തീരുമാനം.
മനുഷ്യ - വന്യജീവി സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ കേന്ദ്ര വനം വകുപ്പ് മന്ത്രി ഇന്ന് വയനാട്ടിലെത്തുന്നുണ്ട്. വൈകിട്ട് ആറരയോടെ എത്തുന്ന മന്ത്രി ഭൂപേന്ദ്ര യാദവ്, രാത്രി വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കളെ കാണും. നാളെ രാവിലെ കലക്ടറേറ്റില്‍ ജില്ലാ ഭരണകൂടവും വനംവകുപ്പുദ്യോഗസ്ഥരും സംബന്ധിക്കുന്ന ഉന്നതതല യോഗവും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

Related News


ഇഡിയുടെ കത്തില്‍ തിരക്കിട്ട തീരുമാനം വേണ്ടെന്ന് കെപിസിസി, പവര്‍കട്ട് തുടരും, വന്ദേമാതരം രണ്ട് ഖണ്ഡിക മതിയെന്ന് കര്‍ണാടക; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'വന്ദേമാതരത്തിന്റെ രണ്ട് ഖണ്ഡിക മതി'; ഉത്തരവ് ഇറക്കി കര്‍ണാടക സര്‍ക്കാര്‍
