
ബെന്നി ബെഹനാന് കെപിസിസി പ്രസിഡന്റാകും?; ചര്‍ച്ചകള്‍ സജീവം
പാര്‍ട്ടിയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമായി കൂടിയാണ് അധികാരമാറ്റം പരിഗണിക്കുന്നത്

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും മുന്‍ യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹനാനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ നിന്നും മത്സരിക്കുന്നതിനാല്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ബെന്നിയുടെ പേരിനാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍തൂക്കം.
നേതൃമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര ചര്‍ച്ചകള്‍ നടക്കുന്നതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ അധ്യക്ഷനെ സംബന്ധിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ നിന്ന് ബെന്നി ബെഹനാന്റെ പേരിനാണ് ഗണ്യമായ പിന്തുണ ലഭിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിന് മുമ്പ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള പാര്‍ട്ടിയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമായി കൂടിയാണ് അധികാരമാറ്റം പരിഗണിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചേക്കുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍. പകരം തെരഞ്ഞെടുപ്പ് വേളയില്‍ സംഘടനാശേഷിയും, പരിചയസമ്പന്നനുമായ നേതാവ് എന്ന നിലയിലാണ് ബെന്നി ബെഹനാന്റെ പേര് പരിഗണിക്കുന്നത്. സമുദായ സമവാക്യങ്ങള്‍ സന്തുലിതമാക്കാന്‍ കഴിവുള്ള ഒരു സമവായ സ്ഥാനാര്‍ത്ഥിയായും ബെന്നിയെ നേതാക്കള്‍ കാണുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ഇക്കാര്യത്തിലും തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Senior leader and former UDF convener Benny Behanan is being considered for the post of KPCC president.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




