തെരുവുനായ കുറുകെ ചാടി; മുച്ചക്ര സ്‌കൂട്ടര്‍ മറിഞ്ഞ് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു

കൊട്ടിയൂര്‍ സ്വദേശി എഎം രമണിയാണ് മരിച്ചത്. കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

എഎം രമണിSource by : ടെലിവിഷന്‍ ചിത്രം
Last Updated :15 February 2024, 5:59 pm IST

കണ്ണൂര്‍: കൊട്ടിയൂരില്‍ തെരുവുനായ കുറുകെ ചാടി മുച്ചക്ര സ്‌കൂട്ടര്‍ മറിഞ്ഞ് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു. കൊട്ടിയൂര്‍ സ്വദേശി എഎം രമണിയാണ് മരിച്ചത്. കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

വ്യാഴാഴ്ച രാവിലെ 11ന് സ്‌കൂട്ടര്‍ സര്‍വീസിന് നല്‍കാന്‍ പോകവേ ഹാജി റോഡ്അയ്യപ്പന്‍കാവ് റോഡിലായിരുന്നു അപകടം. ഇറക്കത്തില്‍വച്ച് തെരുവുനായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍, സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ ഹെല്‍മറ്റ് തകര്‍ന്ന് സമീപത്തെ മരത്തിലും കല്ലിലും രമണിയുടെ തല ഇടിച്ചു. ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now