
ഭാര്യയ്ക്കും മക്കള്‍ക്കും യുകെ പൗരത്വം; വ്യാജ പ്രചരണത്തിനെതിരെ പരാതി നല്കി ബിനോയ് വിശ്വം
മനഃപൂര്‍വം തന്നെയും കുടുംബത്തെയും അവഹേളിക്കുകയാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു.

തിരുവനന്തപുരം: ഭാര്യയ്ക്കും മക്കള്‍ക്കും ബ്രിട്ടീഷ് പൗരത്വമെന്ന നിലയില്‍ വ്യാജ പ്രചരണം നടത്തിയ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ഇത് സംബന്ധിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട അഞ്ചല്‍ സ്വദേശിക്കെതിരെ പൊലീസില്‍ പരാതി നല്കി. മനഃപൂര്‍വം തന്നെയും കുടുംബത്തെയും അവഹേളിക്കുകയാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു.
കൃഷ്ണ അഞ്ചല്‍ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ബിനോയ് വിശ്വത്തിന്റെ ഭാര്യയും മക്കളും ബ്രിട്ടീഷ് പൗരന്മാരാണെന്ന തരത്തില്‍ വ്യാജ പ്രചരണം ഉണ്ടായത്. മലപ്പുറം സ്വദേശിയും എഴുത്തുകാരിയുമായ ഷൈല സി ജോര്‍ജ് ആണ് ബിനോയ് വിശ്വത്തിന്റെ ഭാര്യ. ബിനോയ് വിശ്വത്തിന്റെ രണ്ട് മക്കളും കേരളത്തില്‍ തന്നെയാണ് ഉള്ളത്.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Binoy Vishwam files complaint over false propaganda claiming UK citizenship for wife and children
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




