
സര്‍ക്കാര്‍ ഓഫീസുകളില്‍ ജനുവരി ഒന്നുമുതല്‍ ബയോമെട്രിക് പഞ്ചിങ്; കര്‍ശനനിര്‍ദേശവുമായി ചീഫ് സെക്രട്ടറി
പലതവണ പഞ്ചിങ് സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും പൂര്‍ണമായും നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജനുവരി ഒന്നുമുതല്‍ പഞ്ചിങ് സംവിധാനം നിര്‍ബന്ധമായും നടപ്പാക്കാന്‍ നിര്‍ദേശം. ബയോമെട്രിക് പഞ്ചിങ് സംവിധാനം ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. മുന്‍ നിര്‍ദേശങ്ങള്‍ നടപ്പാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നീക്കം.
പലതവണ പഞ്ചിങ് സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും പൂര്‍ണമായും നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും ഓഫീസ് സമയത്ത് ജീവനക്കാര്‍ ഓഫീസില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടിയായിരുന്നു ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കാനുളള തീരുമാനം. ഇതില്‍ പലയിടത്തും വീഴ്ചകള്‍ വരുത്തിയ സാഹചര്യത്തിലാണ് അടുത്തവര്‍ഷം ജനുവരി ഒന്നുമുതല്‍ ഈ സംവധാനം കാര്യക്ഷമമായി നടപ്പാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം ഉണ്ടായത്.
സെക്രട്ടേറിയറ്റിലും കലക്ട്രറേറ്റിലും, വിവിധ വകുപ്പ് മേധാവികളുടെ ഓഫീസുകളില്‍ ഒന്നാം തീയതി മുതല്‍ നിര്‍ബന്ധമായും നടപ്പാക്കാണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



