
ദിലീപുമായോ ബാലചന്ദ്രകുമാറുമായോ ബന്ധമില്ല; ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ്
ബാലചന്ദ്രകുമാറിനെ ബിഷപ്പിന് അറിയില്ലെന്നും രൂപതാ വക്താവ് മോണ്‍ ജി ക്രിസ്തുദാസ് പറഞ്ഞു

തിരുവനന്തപുരം: ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ്. ദിലീപുമായോ ബാലചന്ദ്രകുമാറുമായോ ബന്ധമില്ല. ആരോപണം അപകീര്‍ത്തിപ്പെടുത്താനാണ്. ബാലചന്ദ്രകുമാറിനെ ബിഷപ്പിന് അറിയില്ലെന്നും രൂപതാ വക്താവ് മോണ്‍ ജി ക്രിസ്തുദാസ് പറഞ്ഞു. വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും നെയ്യാറ്റിന്‍കര രൂപത അഭ്യര്‍ത്ഥിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ സഹായം തേടാമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ പണം വാങ്ങിയെന്ന് ദിലീപ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. ബിഷപ്പുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും, ബിഷപ്പിനെ ഇടപെടീക്കാമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.
പല തവണയായി 10 ലക്ഷത്തോളം രൂപ പറ്റി. വീണ്ടും പണം ചോദിച്ചപ്പോള്‍ നിരസിച്ചു. സിനിമയും നിരസിച്ചു. ഇതോടെ ശത്രുതയായി എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ദിലീപിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം ദിലീപിന്റെ ബ്ലാക്മെയിലിങ് ആരോപണം സംവിധായകന് ബാലചന്ദ്രകുമാർ നിഷേധിച്ചു. ദിലീപ് പണം നൽകിയത് സംവിധായകൻ എന്ന നിലയിലാണ്. അത് കേസിന് വർഷങ്ങൾക്ക് മുമ്പാണ്. നെയ്യാറ്റിൻകര ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പർദ്ധ വളർത്താൻ വേണ്ടിയാണെന്നും ബാലചന്ദ്രകുമാർ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ എൻഡിഎ

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്

രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Related News


'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്
