
സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ നവ്യ ഹരിദാസ്; കോഴിക്കോട് കോര്‍പ്പറേഷനില്‍ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി
രണ്ട് വട്ടം കൗണ്‍സിലറായ നവ്യ വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രിയങ്കയ്ക്കെതിരെ മത്സരിച്ചിരുന്നു.

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 41 സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. കാരപ്പറമ്പില്‍ മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് സ്ഥാനാര്‍ഥിയാകും. രണ്ട് വട്ടം കൗണ്‍സിലറായ നവ്യ വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രിയങ്കയ്ക്കെതിരെ മത്സരിച്ചിരുന്നു.
മേയര്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല എന്ന് കെ സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാംഘട്ട പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ഘടകകക്ഷിളുമായി ചര്‍ച്ച നടത്തിയ ശേഷമായിക്കും മറ്റിടങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനമെന്നും സുരേന്ദ്രന് പറഞ്ഞു.
75 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് 49, യുഡിഎഫ് 14, ബിജെപി ഏഴ്, സ്വതന്ത്രര്‍ 5 എന്നിങ്ങനെയാണ് കക്ഷിനില. കോഴിക്കോട് നഗരസഭയിലെ ആദ്യഘട്ട യുഡിഎഫ് സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
BJP announced the first phase of candidates for Kozhikode Corporation
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്തും എൽഡിഎഫിന് വിജയം: മട്ടന്നൂർ ഉരുവച്ചാൽ വാർഡ് നിലനിർത്തി; പെരളശ്ശേരിയിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു


