ആലപ്പുഴയിലെ ബിജെപി നേതാവിന്റെ കൊലപാതകം; രണ്ട് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴയിലെ ബിജെപി നേതാവിന്റെ കൊലപാതകം; രണ്ട് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

ഫയൽ ചിത്രം
Last Updated :20 January 2024, 8:52 am IST

ആലപ്പുഴ: ബിജെപി പ്രവർത്തകൻ രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പൊലീസ് കസ്റ്റഡിയിലുള്ള,  കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആലപ്പുഴ വെള്ളക്കിണർ സ്വദേശികളായ അനൂപ് അഷ്റഫ്, റസീബ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരുടെ കൂട്ടു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാണ്. 

ആലപ്പുഴ വെള്ളക്കിണർ സ്വദേശിയായ അനൂപ് അഷ്റഫിനെ ബംഗളൂരുവിൽ നിന്നാണ് പൊലീസ് പിടികൂടിയത്. രൺജീത് കൊലക്കേസിൽ സംസ്ഥാനത്തിന് പുറത്തു നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് മുഖ്യ പ്രതികളിൽ ഒരാളായ ഇയാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബൈക്കിലെത്തിയ 12 അംഗം സംഘത്തിൽ ഉൾപ്പെട്ടയാളാണിത്.

അന്വേഷണ സംഘം ഇതര സംസ്ഥാനങ്ങളിലെ എസ്ഡിപിഐ ശക്തി കേന്ദ്രങ്ങളിൽ അന്വേഷണം തുടരുകയാണ്. 12 അം​ഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രൺജീതിനെ കൊലപ്പെടുത്താൻ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. പ്രഭാത സവാരിക്കായി വീട്ടിൽ നിന്നു ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിതിനെ വെട്ടി കൊന്നത്. 

News Now