കേരളത്തെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് ബിജെപി; എംടി രമേശിനും എസ് സുരേഷിനും ചുമതല; ലോക്‌സഭയില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം

ശോഭാ സുരേന്ദ്രന് ദേശീയ പ്രോഗ്രാം ഇന്‍ ചാര്‍ജും അനൂപ് ആന്റണിയെ സംസ്ഥാന സെല്‍ പ്രഭാരിയായും, മിഷന്‍ 2029 നറേറ്റീവ് ഇന്‍ചാര്‍ജായും ചുമതലപ്പെടുത്തി

BJP
ബിജെപിfile
Edited by :Sujith
Last Updated :4 സെപ്റ്റംബർ 2026, 4:35 pm IST

തിരുവനന്തപുരം: ബിജെപിയില്‍ സംഘടനാതലത്തില്‍ മാറ്റം. കേരളത്തെ രണ്ടാക്കി തിരിച്ച് രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കി. എംടി രമേശിന് വടക്കന്‍ ക്ലസ്റ്ററിന്റെയും എസ് സുരേഷിന് തെക്കന്‍ ക്ലസ്റ്ററിന്റെയും ചുമതല നല്‍കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ക്കുള്ള പുതിയ ചുമതല. കാസര്‍കോട് കണ്ണൂര്‍ വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളുടെ ചുമതലയാണ് എംടി രമേശിന്. എസ് സുരേഷിന് എറണാകുളം, കോട്ടയം, ഇടക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം തിരുവനന്തപുരം ജില്ലകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

ശോഭാ സുരേന്ദ്രന് ദേശീയ പ്രോഗ്രാം ഇന്‍ ചാര്‍ജും അനൂപ് ആന്റണിയെ സംസ്ഥാന സെല്‍ പ്രഭാരിയായും, മിഷന്‍ 2029 നറേറ്റീവ് ഇന്‍ചാര്‍ജായും ചുമതലപ്പെടുത്തി. സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ്‍ ജോര്‍ജിനെ സോഷ്യല്‍മീഡിയ കോര്‍ഡിനേറ്ററായും നിയമിച്ചു.

News Now

Summary

BJP Reorganizes Kerala Unit into Two Clusters Ahead of Lok Sabha Elections, Assigns New Roles to Leaders

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates