ഒ രാജഗോപാല്‍, സികെ പത്മനാഭന്‍, എന്‍ രാധാകൃഷ്ണന്‍, കെഎസ് രാധാകൃഷ്ണന്‍ എന്നിവരെ ബിജെപി കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി; ഷോണ്‍ ജോര്‍ജിനെ ഉള്‍പ്പെടുത്തി

ഡോ.കെഎസ് രാധാകൃഷ്ണനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല. മീഡിയ പാനലില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു

BJP Restructures State Core Committee
ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു പ്രതീകാത്മക ചിത്രം
Edited by :Sujith
Last Updated :7 ഓഗസ്റ്റ് 2025, 5:31 pm IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 21 പേരാണ് കമ്മിറ്റിയില്‍ ഉള്ളത്. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. മറ്റൊരു വൈസ് പ്രസിഡന്റായ ഡോ.കെഎസ് രാധാകൃഷ്ണനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല. മീഡിയ പാനലില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, രാജ്യസഭാ എംപി സി സദാനന്ദന്‍, പികെ കൃഷ്ണദാസ്, വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, എപി അബ്ദുള്ളക്കുട്ടി, അനില്‍ കെ ആന്റണി, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, അനൂപ് ആന്റണി ജോസഫ്, പി സുധീര്‍, കെകെ അനീഷ് കമാര്‍, ഷോണ്‍ ജോര്‍ജ്, അഡ്വ. ബി ഗോപാലകൃഷ്ണന്‍, കെ സോമന്‍, വി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അംഗങ്ങള്‍. പ്രത്യേക ക്ഷണിതാക്കളായി പ്രകാശ് ജാവഡേക്കറും അപരാജിത സാരംഗിയെയും ഉള്‍പ്പെടുത്തി.

News Now

Summary

BJP Restructures State Core Committee

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates