ആക്രമണത്തിന് പിന്നിൽ സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് ബിജെപി ആരോപിച്ചു

ഹരീഷ് ലാല്‍ / ടെലിവിഷന്‍ ദൃശ്യം
Last Updated :20 January 2024, 8:48 am IST

News Now

ആലപ്പുഴ: കായംകുളത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ദേവികുളങ്ങര സ്വദേശി ഹരീഷ് ലാലിനാണ് വെട്ടേറ്റത്. തലക്കും, കൈക്കും ഗുരുതരമായി പരുക്കേറ്റ ഹരീഷ് ലാലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബിജെപി പഞ്ചായത്ത് സെക്രട്ടറിയാണ് ഹരീഷ് ലാൽ. ആക്രമണത്തിന് പിന്നിൽ സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് ബിജെപി ആരോപിച്ചു. അതേസമയം കുടുംബ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates