
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കാസര്‍കോട്: നെഹ്റുവിയന്‍ ആശയങ്ങളെ അടിയറവെക്കുകയാണ് ആന്റണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യുന്നതെന്ന് ബിനോയ് വിശ്വം എം.പി. കമ്മ്യൂണിസ്റ്റ് മുക്ത കേരളമെന്ന ബിജെപി ആശയത്തിന്റെ സെയില്‍സ് മാനേജരായി ആന്റണി മാറിയിരിക്കുകയാണ്.
'നെഹ്റുവിനെയും ഗാന്ധിയെയും കോണ്‍ഗ്രസ് ഒറ്റുകൊടുത്തു. ഇതില്‍ പ്രതിഷേധമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ഇത്തവണ എല്‍ഡിഎഫിനാണ് വോട്ട് ചെയ്യുക. ആന്റണി കോണ്‍ഗ്രസിന്റെ ദേശീയ നയത്തെ തള്ളിപ്പറയുകയാണ്. ആന്റണി ബിജെപി നേതൃത്വത്തോട് വിധേയത്വം കാണിക്കുന്നു'.
ആന്റണി ഇടതുപക്ഷവുമായി സഹകരിക്കുന്ന തമിഴ്നാട്ടിലെയും ബംഗാളിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഹേളിക്കുകയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



