
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കൊച്ചി: സ്വയം സുരക്ഷ വർദ്ധിപ്പിച്ച് സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സുരക്ഷയ്ക്കായി രണ്ട് ബോഡിഗാർഡുകളെ നിയോഗിച്ചിട്ടുണ്ട്. ഇരുവരും മുഴുവന്‍ സമയവും സ്വപ്‍നയ്ക്കൊപ്പം ഉണ്ടാകും. സ്വകാര്യ ഏജൻസിയാണ് സ്വപ്നയുടെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നതെന്നാണ് വിവരം.
ഇന്ന് രാവിലെ കൊച്ചിയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാൽ പാലക്കാട് തുടരുകയാണ്. അഭിഭാഷകനെ നേരിൽക്കണ്ട് നിയമോപദേശം തേടുന്നതിനാണ് കൊച്ചിയിലെത്തുന്നത്. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നാളെ ഹൈക്കോടതിയെ സമീപിക്കും. ഇതിനായാണ് അഭിഭാഷകരെ കാണുന്നത്.
മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയിലെടുത്ത ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന ഹൈക്കോടതിയെ സമീപിക്കുന്നത്. കലാപുമുണ്ടാക്കാന്‍ ശ്രമം, ഗൂഢാലോചന വകുപ്പുകള്‍ പ്രകാരമാണ് സ്വപ്‌നയ്‌ക്കെതിരെയും പിസി ജോര്‍ജിനുമെതിരെയുമാണ് കേസ് എടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



