
'ഇയാളെ കൊണ്ട് മടുത്തു, ഞങ്ങളും കമ്യൂണിസ്റ്റുകാര്‍'; തൃക്കാക്കരയിലെ നവകേരള സദസിന് ബോംബ് ഭീഷണി
തിങ്കളാഴ്ചയാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്.

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി. തപാല്‍ മാര്‍ഗം എഡിഎമ്മിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
കാക്കനാട് പോസ്റ്റ് ഓഫിസില്‍ എത്തിയ കത്ത് ഇന്നാണ് എഡിഎമ്മിന് ലഭിച്ചത്. അജ്ഞാതാനാണ് ഭീഷണിക്കത്ത് അയിച്ചിരിക്കുന്നത്. തൃക്കാക്കരയിലെ നവകേരള സദസിന്റെ വേദിയില്‍ കുഴി ബോംബ് വയ്ക്കുമെന്നാണ് കത്തില്‍ പറയുന്നത്. 'ഇയാളെ കൊണ്ട് മടുത്തു. ഞങ്ങളും കമ്യൂണിസ്റ്റുകാര്‍ തന്നെയാണ്. സര്‍വനാശത്തിനായി ബോംബ് വയ്ക്കും'- കത്തില്‍ പറയുന്നു.
കത്ത് എഡിഎം തൃക്കാക്കര പൊലീസിന് കൈമാറി. തിങ്കളാഴ്ചയാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്നാണ് നേരത്തെ നവകേരള സദസ് മാറ്റിവെച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
