
നെടുമ്പാശ്ശേരിയില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; ഉറവിടം കണ്ടെത്താനായില്ല
നേരത്തെ, 6ഇ87 നമ്പര്‍ കോഴിക്കോട്- ദമാം ഇന്‍ഡിഗോ വിമാനത്തിനും ഭീഷണിയുണ്ടായിരുന്നു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലും രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. എയര്‍ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങള്‍ക്കാണ് ഇന്ന് ഭീഷണി സന്ദേശം എത്തിയത്. എക്സിലാണ് ഭീഷണി സന്ദേശം എത്തിയത്. എന്നാല്‍ രണ്ട് വിമാനങ്ങളും കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചിരുന്നു.
ഭീഷണി സന്ദേശത്തിന്റെ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല. നേരത്തെ, 6ഇ87 നമ്പര്‍ കോഴിക്കോട്- ദമാം ഇന്‍ഡിഗോ വിമാനത്തിനും ഭീഷണിയുണ്ടായിരുന്നു. ഭീഷണി സന്ദേശം ലഭിച്ചാല്‍ സിവില്‍ ഏവിയേഷന്‍ സുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡമനസരിച്ചുള്ള സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ന് മാത്രം രാജ്യത്ത് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, ആകാശ എയര്‍ തുടങ്ങിയ കമ്പനികളുടെ നിരവധി വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണിയുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത് 100ലധികം ബോംബ് ഭീഷണികളാണ്. വ്യാജ ഭീഷണി സന്ദേശങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുകയാണ് വ്യോമയാന മന്ത്രാലയം. ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നവരുടെ വിമാന യാത്രകള്‍ തടയുന്നതിനായി നോ ഫ്ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതടക്കം പരിഗണിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



