
കടമെടുപ്പു പരിധി: കേരളത്തിന്റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്

ന്യൂഡല്‍ഹി: അധിക കടമെടുപ്പിന് അനുമതി നിഷേധിച്ച കേന്ദ്ര നടപടി ചോദ്യം ചെയ്ത് കേരളം നല്കിയ ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. ഗൗരവമുള്ള ഭരണഘടനാ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്തും കെവി വിശ്വനാഥനും അടങ്ങിയ ബെഞ്ച് വിധിച്ചു.
പ്രധാന ഹര്‍ജിക്ക് അനുബന്ധമായി കേരളം ആവശ്യപ്പെട്ട അടിയന്തര കടമെടുപ്പ് ആവശ്യത്തില്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ അധിക വായ്പ വരും വര്‍ഷത്തെ വായ്പകളില്‍ കുറവു വരുത്തുമെന്ന കേന്ദ്ര വാദം സ്വീകാര്യമാണെന്ന് ബെഞ്ച് പറഞ്ഞു. ഇക്കാര്യത്തില്‍ ബാലന്‍സ് ഓഫ് കണ്‍വീനിയന്‍സ് കേന്ദ്രത്തിനൊപ്പമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. കോടതി ഇടപെടലിലൂടെ കേരളത്തിന് 13,608 കോടി വായ്പയെടുക്കാന്‍ കഴിഞ്ഞതായി ബെഞ്ച് ചൂണ്ടിക്കാട്ടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓരോ സംസ്ഥാനത്തിനും എത്ര തുക വായ്പയെടുക്കാനാവും എന്നു നിശ്ചയിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് അധികാരം നല്കുന്ന, ഭരണഘടനയുടെ 293-ാം അനുഛേദവുമായി ബന്ധപ്പെട്ടതാണ് കേരളത്തിന്റെ ഹര്‍ജിയെന്ന് കോടതി പറഞ്ഞു. 293-ാം അനുഛേദം ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. അതുസംബന്ധിച്ച് സുപ്രീം കോടതി ഇതുവരെ വ്യാഖ്യാനങ്ങളൊന്നും നല്‍കിയിട്ടില്ല. അതിനാല്‍ ഇക്കാര്യം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയാണെന്ന് കോടതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കേരളം ഗ്യാനേഷ് കുമാറിനോട് പറഞ്ഞത്

സമരമുഖം മാറുന്നു; മോദിയുടെയും അമിത്ഷായുടെയും വീടുകളുടെ മുന്നിലേക്ക് സമരം വ്യാപിക്കാന്‍ ഇന്ത്യ സഖ്യം

നമ്മുടെ കാക്ക, നമ്മൾ അറിയാത്ത ലോകം

'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

Related News


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി: അറ്റോർണി ജനറലിന്റെ അനുമതി തേടി സുപ്രീം കോടതി അഭിഭാഷകൻ

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം: 2023-ലെ കേന്ദ്ര നിയമത്തിനെതിരായ ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിട്ടു; സുപ്രീം കോടതി ബെഞ്ചിൽ ഭിന്നത
