'വിസ്മയത്തിനായി' ചര്‍ച്ച തുടര്‍ന്ന് കോണ്‍ഗ്രസ്; രണ്ട് കേരളാ കോണ്‍ഗ്രസിന്റെയും നിര്‍ണായ യോഗം മറ്റന്നാള്‍

ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗവും പിജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസിന്റെ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും പതിനാറിന് കോട്ടയത്ത് നടക്കും.

Both Kerala Congress factions to hold crucial meetings the day after tomorrow
പിജെ ജോസഫ് - ജോസ് കെ മാണി
Edited by :Sujith
Last Updated :14 ജനുവരി 2026, 8:48 am IST

കോട്ടയം: രണ്ട് കേരള കോണ്‍ഗ്രസുകളുടെ നിര്‍ണായക സമ്മേളനത്തിന് ഒരേ ദിനം കോട്ടയം വേദിയാകുന്നു. ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗവും പിജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസിന്റെ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും പതിനാറിന് കോട്ടയത്ത് നടക്കും.

സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് പതിനാറിന് രാവിലെ പതിനൊന്ന് മുതല്‍ വൈകീട്ട് നാലുവരെയാണ്. പാര്‍ട്ടിയുടെ നിലപാട് സ്റ്റിയറിങ് കമ്മിറ്റിക്കുശേഷം വൈകീട്ടോടെ വ്യക്തമാകും. കെസി മാമ്മന്‍ മാപ്പിള ഹാളില്‍ ഉച്ചയ്ക്ക് രണ്ടുമുതലാണ് കേരള കോണ്‍ഗ്രസിന്റെ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജയിച്ച ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചിരിക്കുന്നത്.

അതേസമയം, പുറത്തുനിഷേധിക്കുന്നുണ്ടെങ്കിലും കേരളാ കോണ്‍ഗ്രസിന്റെ മുന്നണി മാറ്റചര്‍ച്ചകള്‍ക്ക് ഗതിവേഗം കൂടി. ഗള്‍ഫ് സന്ദര്‍ശനത്തിന് ശേഷം ജോസ് കെ മാണി തിരിച്ചെത്തിയതോടെയാണ് പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ ശക്തമാകുന്നത്. യുഡിഎഫിലേക്കുള്ള പ്രവേശനം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ മാണിയുമായി ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. പാലാ സീറ്റ് വേണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടതായാണ് സൂചന. എന്നാല്‍ മുന്നണി മാറ്റത്തിനോട് റോഷി മന്ത്രി റോഷി അഗസ്റ്റിന്‍, റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ എന്നിവര്‍ അനുകൂലിച്ചിട്ടില്ല. എന്നാല്‍ ജോസിനെ തിരികെ മുന്നണിയിലേക്ക് എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് പിജെ ജോസഫും കൂട്ടരും. എന്തായാലും ഇക്കാര്യത്തില്‍ തീരുമാനം മറ്റന്നാള്‍ ഉണ്ടായേക്കും.

News Now

Summary

Both Kerala Congress factions to hold crucial meetings the day after tomorrow.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates