മാണി സി കാപ്പന് ആശ്വാസം; ജാമ്യമില്ലാ അറസ്റ്റ് വാറന്റ് കോടതി പിന്‍വലിച്ചു
മാണി സി കാപ്പന്‍ കോടതിയില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് വാറണ്ട് പിന്‍വലിച്ചത്

കോട്ടയം: ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എം എല്‍ എയ്‌ക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പിന്‍വലിച്ചു. മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. മാണി സി കാപ്പന്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് ജാമ്യമില്ലാ വാറണ്ട് പിന്‍വലിക്കാന്‍ കോടതി തീരുമാനിച്ചത്.
നേരത്തെ കേസില്‍ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ബോറിവലി കോടതി കാപ്പനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ മുപ്പത് ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും മാണി സി കാപ്പന്‍ ആരോപിച്ചു. നാല് ചെക്ക് കേസുകളിലായി മൂന്നര വര്‍ഷം തടവും 5.30 കോടി രൂപ പിഴയുമാണ് മാണി സി കാപ്പന് കോടതി ശിക്ഷ വിധിച്ചത്. ചെക്ക് കേസില്‍ എംഎല്‍എയെ ശീക്ഷിച്ചത് പാലാ നിയോജക മണ്ഡലത്തിന് തന്നെ നാണക്കേടാണെന്ന് കേരള കോണ്‍ഗ്രസ് ( എം) ചെയര്‍മാനും, പാലായിലെ എതിര്‍സ്ഥാനാര്‍ത്ഥിയുമായിരുന്ന ജോസ് കെ മാണി പ്രതികരിച്ചിരുന്നു.
WHAT TO READ NEXT

മുന്‍ ഇടുക്കി എംഎല്‍എ ജോസ് കുറ്റിയാനി അന്തരിച്ചു
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Court withdraws non-bailable arrest warrant against Mani C. Kappan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


