മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു; അവകാശലംഘനത്തിന് നോട്ടീസ്

വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാണിച്ച് സഭയുടെ 154 ചട്ടപ്രകാരമാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. 

മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കുന്നു/ സഭ ടിവി
Last Updated :20 January 2024, 9:03 am IST
Edited by :migrator

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി മാത്യു കുഴല്‍നാടനാണ്  സ്പീക്കര്‍ എംബി രാജേഷിന് നോട്ടീസ് നല്‍കിയത്. 

വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാണിച്ച് സഭയുടെ 154 ചട്ടപ്രകാരമാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. 

നിയമസഭയില്‍ കഴിഞ്ഞ ദിവസം അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ, മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയന്‍ പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാറിനെ മെന്റര്‍ എന്ന് വിശേഷിപ്പിച്ചെന്ന മാത്യുവിന്റെ ആരോപണം കള്ളമാണെന്ന് പിണറായി പറഞ്ഞിരുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പടെ കാണിച്ച് എംഎല്‍എ മാത്യുകുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതാണ്. അതുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നടപടിയെടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now