ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കല്‍ ; കണ്ണൂരില്‍ രണ്ടുപേര്‍ പിടിയില്‍

കേരളത്തിലെ 32 കവര്‍ച്ചാകേസുകളിലെ പ്രതികളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:10 am IST
Edited by :migrator

കണ്ണൂര്‍: ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ കണ്ണൂരില്‍ പിടിയിലായി. അഭിലാഷ്, സുനില്‍ എന്നിവരാണ് കൂത്തുപറമ്പില്‍ വെച്ച് പൊലീസിന്റെ പിടിയിലായത്. 
കേരളത്തിലെ 32 കവര്‍ച്ചാകേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. 

തലശ്ശേരിയിലെ ബൈക്ക് മോഷണം അടക്കം കണ്ണൂരിൽ മാത്രം അഞ്ചു  കേസുകളിൽ പ്രതികളാണ് ഇവർ. ജയിലിൽ നിന്നും ഇറങ്ങിയതിന്  പിന്നാലെ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുകയായിരുന്നു പ്രതികളെന്ന് കൂത്തുപറമ്പ് പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now