
നിർമാണത്തിനിടയിൽ പാലത്തിന്റെ സ്പാൻ തകർന്നു; ആറ്റിൽ വീണ രണ്ടു തൊഴിലാളികളെ കാണാതായി
അച്ചന്‍കോവിലാറിന് കുറുകെ പണിയുന്ന കീച്ചേരിക്കടവ് പാലത്തിലാണ് അപകടമുണ്ടായത്

ആലപ്പുഴ: പാലം നിര്‍മാണത്തിനിടെ സ്പാന്‍ ഇടിഞ്ഞ് ആറ്റില്‍ വീണു. രണ്ടു യുവാക്കളെ കാണാതായി. ചെട്ടികുളങ്ങര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ അച്ചന്‍കോവിലാറിന് കുറുകെ പണിയുന്ന കീച്ചേരിക്കടവ് പാലത്തിന്റെ നിർമ്മാണ ജോലികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
മാവേലിക്കര കല്ലുമല അക്ഷയ് ഭവനത്തില്‍ രാഘവ് കാര്‍ത്തിക് (24), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ബിനുഭവനത്തില്‍ ബിനു എന്നിവരെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
ഇവർക്കൊപ്പം വെള്ളത്തില്‍ വീണ ഹരിപ്പാട്, നാരകത്തറ സ്വദേശി വിനീഷിനെ മറ്റു പണിക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.അച്ചൻകോവിലാറ്റിൽ ചെട്ടികുളങ്ങര, ചെന്നിത്തല പഞ്ചായത്തുകളുടെ അതിർത്തിയിലാണ് അപകടമുണ്ടായ പാലം.
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Summary
During the construction of the bridge, the span collapsed and fell into the river. Two youths are missing.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



