
'ഒന്നുകില്‍ സ്വന്തം രാഷ്ട്രീയം കൊണ്ട് പോവുക, അല്ലെങ്കില്‍ സര്‍ക്കാരിന് കവചം തീര്‍ക്കുക; കുമ്പിടി ആവണ്ട...'
കോൺഗ്രസ് വക്താവ് വി ആർ അനൂപിനെതിരെ രൂക്ഷവിമർശനവുമായി ബിആർഎം ഷെഫീർ

തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശനെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് വക്താവ് വി ആര്‍ അനൂപിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി ബിആര്‍എം ഷെഫീര്‍. മുഖ്യമന്ത്രിയെ സംഘി ആക്കാന്‍ നടക്കുന്ന സിപിഎമ്മിന്റെ വാദം ഉന്നയിക്കുന്നവന്‍ എങ്ങനെ കോണ്‍ഗ്രസ് പ്രതിനിധി ആവും. ? സര്‍ക്കാരിനെതിരെ പരസ്യമായി പ്രതികരിച്ചതിന് ശേഷം പാര്‍ട്ടിയെ ന്യായീകരിക്കാന്‍ വേണ്ടി പിന്നെ ചാനലില്‍ പോയി ഇരുന്നാല്‍ എന്തെങ്കിലും വിശ്വാസ്യത ഉണ്ടോയെന്നും ബി ആര്‍എം ഷെഫീര്‍ ചോദിച്ചു.
WHAT TO READ NEXT

ഇന്നും ഇരുട്ട് തുടരും; വൈദ്യുതി നിയന്ത്രണം തുടർച്ചയായ അഞ്ചാം ദിനം
ഇയാള്‍ക്ക് ചര്‍ച്ചയില്‍ ഇനി പാര്‍ട്ടിയെ പ്രതിനിധീകരിക്കാന്‍ എന്ത് അവകാശം?. നാളെ സിപിഎം. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഇയാളുടെ തന്നെ വാക്കുകള്‍ ആവില്ലേ ആധികാരികത. അത് കൊണ്ട് രണ്ടും കൂടി വേണ്ട. ഒന്നുകില്‍ വിമര്‍ശിച്ച് സ്വന്തം രാഷ്ട്രീയം കൊണ്ട് പോവുക, അല്ലെങ്കില്‍ വിയോജിപ്പുകള്‍ പാര്‍ട്ടിയില്‍ പറഞ്ഞ് സര്‍ക്കാരിന് കവചം തീര്‍ക്കുക. കുമ്പിടി ആവണ്ട... ബി ആര്‍ എം ഷെഫീര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പാര്‍ട്ടിയുടെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മീഡിയ പാനലിസ്റ്റിലെ ഒരു അംഗം സര്‍ക്കാരിനെതിരെ പരസ്യമായി പ്രതികരിച്ചതിന് ശേഷം പാര്‍ട്ടിയെ ന്യായീകരിക്കാന്‍ വേണ്ടി പിന്നെ ചാനലില്‍ പോയി ഇരുന്നാല്‍ എന്തെങ്കിലും വിശ്വാസ്യത ഉണ്ടോ? ഇയാള്‍ എന്ത് സംഘടന പ്രവര്‍ത്തനം നടത്തിയതിന്റെ തഴമ്പാണ് മാധ്യമങ്ങളുടെ മുന്നില്‍ നിന്ന് വിളമ്പുന്നത്? എന്തോ ആക്റ്റിവിസം ഉണ്ടായിരുന്നു എന്നൊക്കെ കേള്‍ക്കുന്നുണ്ട്. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരെ ഏകോപിപ്പിക്കാന്‍ പാര്‍ട്ടി ഒരു സംവിധാനം ഉണ്ടാക്കിയപ്പോള്‍ നേരത്തെ പല ചര്‍ച്ചകളിലും കോണ്‍ഗ്രസ് അനുഭാവി എന്ന നിലയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഇയാളെ പാനലില്‍ ഉള്‍പ്പെടുത്തി എന്ന് മാത്രമേ ഉള്ളു. കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ ഔദ്യോഗിക വക്താക്കളെ തീരുമാനിച്ചിട്ടില്ല. അഥവാ KPCC യില്‍ ഔദ്യോഗിക വക്താവ് എന്ന പോസ്റ്റില്‍ ആരും ഇല്ല.
ഞാന്‍ ഉള്‍പ്പടെ എല്ലാവരും മീഡിയ പാനലിസ്റ്റ് ആണ്. ടി വി യില്‍ മുഖം വരാനുള്ള അവസരം പാര്‍ടി നല്‍കിയത് കൊണ്ട് എന്തൊക്കെയോ പ്രാധാന്യം തനിക്കുണ്ടെന്ന് ധരിച്ചാല്‍ അത് തള്ളിപ്പറയാതെ പറ്റില്ല.
ഇയാള്‍ക്ക് ചര്‍ച്ചയില്‍ ഇനി പാര്‍ട്ടിയെ പ്രതിനിധീകരിക്കാന്‍ എന്ത് അവകാശം? മുഖ്യമന്ത്രിയെ സംഘി ആക്കാന്‍ നടക്കുന്ന സി.പി.എമ്മിന്റെ വാദം ഉന്നയിക്കുന്നവന്‍ എങ്ങനെ കോണ്‍ഗ്രസ് പ്രതിനിധി ആവും. നാളെ സി.പി.എം. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഇയാളുടെ തന്നെ വാക്കുകള്‍ ആവില്ലേ ആധികാരികത. അത് കൊണ്ട് രണ്ടും കൂടി വേണ്ട. ഒന്നുകില്‍ വിമര്‍ശിച്ച് സ്വന്തം രാഷ്ട്രീയം കൊണ്ട് പോവുക, അല്ലെങ്കില്‍ വിയോജിപ്പുകള്‍ പാര്‍ട്ടിയില്‍ പറഞ്ഞ് സര്‍ക്കാരിന് കവചം തീര്‍ക്കുക. കുമ്പിടി ആവണ്ട...
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
BRM Shafeer levels sharp criticism against VR Anoop
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






