വിവാഹത്തില്‍ നിന്ന് പിന്മാറാന് ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍
കോതമംഗലം കോഴിപ്പള്ളിയിലാണ് സംഭവം.

കൊച്ചി: വിവാഹത്തില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടതിന് പെണ് സുഹൃത്തിന് ക്രൂര മര്‍ദനം. കോതമംഗലം കോഴിപ്പള്ളിയിലാണ് സംഭവം. അക്രമത്തിന് പിന്നാലെ യുവതി മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടികെട്ടി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്ക് ജീവനക്കാരനായ കുന്നത്തുനാട് സ്വദേശി നിധിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തന്റെ വിവാഹം മുടങ്ങുമെന്ന ഭയത്തിലാണ് യുവാവ് പെണ്‍സുഹൃത്തിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ ഉപേക്ഷിച്ചതിന് പിന്നാലെ ഇയാള്‍ അവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണവും കവര്‍ന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നിതിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ശനിയാഴ്ചയാണ് ഇയാള്‍ യുവതിയെ കാണാനെത്തിയത്.
വിവാഹിതയായ ഈ സ്ത്രീ തന്റെ വിവാഹം മുടക്കുമെന്ന് നിതിന്‍ ഭയന്നു. പിന്നാലെ കാറില്‍വച്ച് തോര്‍ത്തുകൊണ്ട് കഴുത്തില്‍ മുറുക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. മരിച്ചെന്ന് കരുതി കോതമംഗലം ബൈപ്പാസില്‍ തള്ളി. 12 പവന് ആഭരണങ്ങളും കവര്‍ന്നു. കുന്നത്തുനാട് സിഐ എസ് ശിവലാലും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
News Now
15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

Summary
Brutal Assault on Female Friend for Demanding to Back Out of Marriage; Man Arrested in Kunnathunad
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

ബന്ധുക്കളും നാട്ടുകാരും കരുതി ജോസ് മരിച്ചെന്ന്; 13 വര്‍ഷത്തിനുശേഷം കഞ്ചാവ് കേസ് പ്രതി ആന്ധ്രയിൽ പിടിയിൽ
മരിച്ചെന്ന് കരുതി, നാല് പതിറ്റാണ്ടിന് ശേഷം അച്ഛൻ ജീവനോടെ മുന്നിൽ; കണ്ണ് നനയിച്ച് ഒരു കുടുംബ സംഗമം


