വളര്‍ത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു

കാളയുടെ ആക്രമണത്തില്‍ ഭാര്യ ഡാര്‍ലിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

കാളയുടെ കുത്തേറ്റ് മരിച്ച റെജി/ ടെലിവിഷന്‍ ദൃശ്യം
Last Updated :20 January 2024, 9:19 am IST
Edited by :migrator

കോട്ടയം: പൊന്‍കുന്നം ചാമംപതാലില്‍ വളര്‍ത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. ചേര്‍പ്പത്തുകവല കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോര്‍ജാണ് മരിച്ചത്. കാളയുടെ ആക്രമണത്തില്‍ ഭാര്യ ഡാര്‍ലിക്കും ഗുരുതരമായി പരിക്കേറ്റു.

ഇവരെ പാലാ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പുരയിടത്തിന് സമീപത്തെ തോട്ടത്തില്‍ കെട്ടിയിരുന്ന മാറ്റിക്കെട്ടുന്നതിനിടെ റെജിയെ കാള ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ ഭാര്യ ഡാര്‍ലിയെയും കാള കുത്തുകയായിരുന്നു. 

നാട്ടുകാര്‍ റെജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. സംഭവ സമയം വീട്ടില്‍ ഇരുവരും മാത്രമാണ് ഉണ്ടായിരുന്നത്. വര്‍ഷങ്ങളായി കാളയെയും പോത്തിനെയും വളര്‍ത്തി വന്നിരുന്നയാളാണ് മരിച്ച റെജി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now