
News Now
"ഹൃദയസ്തംഭനമോ, ആത്മഹത്യയോ അല്ല"; മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാം ഭര്ത്താവിനെ യുവതി കൊന്ന് റെയില്വേ ട്രാക്കില് തള്ളി

'എന്റെ കണ്മുന്നില് വെച്ചാണ് അമ്മ മരിച്ചത്, ഞാനും ഒരുപക്ഷേ രക്ഷപ്പെടില്ലായിരുന്നു'; നടുക്കം വിട്ടുമാറാതെ മകൻ

കൊല്ക്കത്ത ദുര്ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്ക്ക് പരിക്ക്; സംഘാടകര് കസ്റ്റഡിയില്

വടക്കന് കേരളത്തില് മഴ കനക്കും; 5 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

കൊല്ലം: അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ച് നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കോട്ടാത്തല മൂഴിക്കോട് ഗോപഭവനത്തിൽ ഗോപകുമാറിന്റെയും ഡയാനയുടെയും ഏക മകൻ ജി.സിദ്ധാർഥാണു (9)മരിച്ചത്. അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഗുരുതരമായ പരുക്കേറ്റ അമ്മ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കോട്ടാത്തല തണ്ണീർപ്പന്തൽ ക്ഷേത്രത്തിനു സമീപത്തുവച്ച് ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. കോട്ടാത്തല ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെണ്ട പഠിക്കുന്നതിനായി അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്നു സിദ്ധാർഥ്. സ്കൂട്ടർ മെയിൻ റോഡിൽ നിന്നു തണ്ണീർ പന്തൽ ക്ഷേത്രത്തിനു പിൻഭാഗത്തുള്ള ഉപറോഡിലേക്കു കടക്കുന്നതിനായി തിരിയവേ അമിത വേഗത്തിലെത്തിയ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. മറ്റൊരു ബസ്സിനെ മറികടന്ന് എത്തിയ ബസ് അമിതവേഗത്തിലായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഉടൻ ഇരുവരെയും കൊട്ടാരക്കരയിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ ആശുപത്രികളിലേക്കും മാറ്റുകയായിരുന്നു. എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ച സിദ്ധാർഥ് ഉച്ചയോടെ മരിച്ചു. സിദ്ധാർഥിന്റെ അച്ഛൻ ഗോപകുമാർ മസ്കത്തിലാണ്. അമ്മ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



