ലഹരിവസ്തുക്കളുമായി ബസ് ജീവനക്കാര്‍ അറസ്റ്റില്‍

ബസിലെ സഹ ഡ്രൈവര്‍ അനന്തു, ക്ലീനര്‍ അജി കെ നായര്‍ എന്നിവര്‍ നിന്നാണ്  20 ഗ്രാം കഞ്ചാവും രണ്ട് ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്.

അറസ്റ്റിലായ ബസ് ജീവനക്കാരന്‍
Last Updated :20 January 2024, 9:07 am IST

പാലക്കാട്: വാളയാര്‍ ടോള്‍പ്ലാസയില്‍ ലഹരിവസ്തുക്കളുമായി ബസ് ജീവനക്കാര്‍ അറസ്റ്റില്‍. ബംഗളുരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസില്‍ നിന്നാണ് 20 ഗ്രാം കഞ്ചാവും രണ്ട് ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്. പകല്‍സമയത്ത് ബസ് നിര്‍ത്തിയിടുമ്പോള്‍ ഉപയോഗിക്കാനാണെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.

പുലര്‍ച്ചെ ആറ് മണിക്കാണ് ബംഗളരൂവില്‍ നിന്നും വന്ന ബസ് വാളയാര്‍ ടോള്‍ പ്ലാസയില്‍ പരിശോധന നടത്തിയത്. പരിശോധനയിലാണ് ബസിലെ സഹ ഡ്രൈവര്‍ അനന്തു, ക്ലീനര്‍ അജി കെ നായര്‍ എന്നിവര്‍ നിന്നാണ്  20 ഗ്രാം കഞ്ചാവും രണ്ട് ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്.
ബംഗളുരുവില്‍ നിന്ന് സേലം വരെ ബസ് ഓടിച്ചത്  അനന്തുവാണെന്ന് പൊലീസ് കണ്ടെത്തി.

ഇവര്‍ക്ക് ബസ് വഴി ലഹരിക്കടത്തുണ്ടോയെന്ന സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. വടക്കാഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് പരിശോധന ശക്തമായി നടക്കുന്നതിനിടെയാണ് പൊലിസിനെ വെല്ലുവിളിച്ച് സ്വകാര്യബസ് ജീവനക്കാരുടെ ലഹരി ഉപയോഗം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now