
സ്വകാര്യ ബസ് സമരം പിന്‍വലിച്ചേക്കും; ബസ് ഉടമകള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
സമരം തുടങ്ങി നാലാം ദിവസത്തിലാണ് ബസ് ഉടമകളുമായി മുഖ്യമന്ത്രി ചര്‍ച്ചനടത്തിയത്.

തിരുവനന്തപുരം: നാലുദിവസമായി സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ബസ്സുടമകള്‍ സമരം പിന്‍വലിച്ചത്. ഇന്ന രാവിലെ ബസ് ഉടമകള്‍ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
സംയ്കുത സമരസമിതിയിലെ ആറ് പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. നിരക്ക് വര്ധിപ്പിക്കാമെന്നതുള്പ്പടെയുള്ള ബസ്സു ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഇവര്‍ക്ക് ഉറപ്പ്നല്‍കുകയും ചെയ്തു
വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടക്കുന്നതുള്‍പ്പടെയുള്ള ഇപ്പാഴത്തെ സാഹചര്യം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസ് ഉടമകളോട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്.
മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ ചാര്‍ജ് 6 രൂപയാക്കുക, ഒരു കിലോമീറ്റര്‍ ഓടുന്നതിന് ഒരു രൂപ നിരക്ക് നിശ്ചയിക്കുക, നികുതി ഇളവ് നല്‍കുക തുടങ്ങിയവയാണ് പ്രധാനമായി ഉടമകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന പൊതു പണിമുടക്കില്‍ പങ്കെടുക്കുമെന്നും ബസ് ഉടമകള്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

Related News


തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു
