ബിരുദ പ്രവേശനം: കാലിക്കറ്റ് സര്‍വകലാശാല അപേക്ഷാ തീയതി നീട്ടി 

ഈ അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സമയം കാലിക്കറ്റ് സര്‍വകലാശാല നീട്ടി

കാലിക്കറ്റ് സര്‍വകലാശാല
Last Updated :20 January 2024, 8:47 am IST
Edited by :migrator

മലപ്പുറം: ഈ അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സമയം കാലിക്കറ്റ് സര്‍വകലാശാല നീട്ടി. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ഇന്നാണെന്നാണ് മുന്‍പ് അറിയിച്ചിരുന്നത്. ഇതാണ് 24ന് വൈകീട്ട് അഞ്ചുവരെ നീട്ടിയത്. 

ജനറല്‍ വിഭാഗത്തിന് 280 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 115 രൂപയുമാണ് അപേക്ഷാ ഫീസ്. www.admission.uoc.ac.in വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now