
മൂവാറ്റുപുഴയില്‍ കനാല്‍ 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞു വീണു; കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി മലങ്കര ഡാമില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കനാല്‍ ആണ് ഇടിഞ്ഞത്

കൊച്ചി: മൂവാറ്റുപുഴയില്‍ കനാല്‍ 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞു വീണു. കാര്‍ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കനാല്‍ ഇടിഞ്ഞുവീണത്.
മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി മലങ്കര ഡാമില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കനാല്‍ ആണ് ഇടിഞ്ഞത്. മൂവാറ്റുപുഴ - കൂത്താട്ടുകുളം ലിങ്ക് റോഡില്‍ പണ്ടപ്പിള്ളി - ആരക്കുന്നത്തിനു സമീപമാണ് അപകടം ഉണ്ടായത്.
കനാലിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെത്തുടര്‍ന്ന് വന്‍തോതില്‍ മണ്ണും വെള്ളവും റോഡിലേക്ക് ഇരച്ചെത്തി. സമീപത്തെ വീട്ടുമുറ്റത്തേക്കും വെള്ളവും ചെളിയും ഇരച്ചെത്തി. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ചെളിയും വെള്ളവും നീക്കിയതിനെത്തുടര്‍ന്നാണ് ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചത്.
നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് കനാല്‍ ഇടിഞ്ഞു വീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടത്തെത്തുടര്‍ന്ന് ഈ ഭാഗത്തേക്ക് വെള്ളം കടത്തിവിടുന്നത് നിര്‍ത്തി വെച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

Related News

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ

എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി
