വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ്, പരിശോധനയിൽ കുടുങ്ങി ; ഒരാൾ പിടിയിൽ

പുലര്‍ച്ചെ രണ്ട് മണിയോടെ കമ്പമ്മേട് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:33 am IST

ഇടുക്കി:തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. വാഴക്കുല കയറ്റി വന്ന പിക്കപ്പ് ജീപ്പില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. തമിഴ്‌നാട്ടിൽ നിന്നും  തൃശൂർ ഭാഗത്തേയ്ക്ക് കടത്താൻ ശ്രമിച്ച 2.300 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇടുക്കി കമ്പംമേട് ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 

വാഹനത്തിലുണ്ടായ ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.  തേനി ചിന്നമന്നൂർ സ്വദേശി മാരിച്ചാമിയെയാണ് അറസ്റ്റു ചെയ്തത്. വാഴക്കുല കയറ്റിവന്ന പിക്ക് അപ്പ് ജീപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനവും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. ഉടുമ്പൻചോല എക്സൈസ് റേഞ്ച് സംഘത്തിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now