
വഴിയരികിലൂടെ നടന്നു പോയ വിദ്യാർഥിനിയുടെ നേർക്ക് കാർ നിയന്ത്രണം വിട്ട് പാഞ്ഞെത്തി ; നിർത്തിയിട്ട കാറുമായി ചേർത്ത് ഇടിച്ചു ; ഗുരുതര പരിക്ക്
കോളജിൽ പോയി മടങ്ങിയ ഷാനി പാറത്തോട്ടിൽ ബസിറങ്ങിയ ശേഷം വീട്ടിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്
കോട്ടയം : വഴിയരികിലൂടെ നടന്നു പോയ വിദ്യാർഥിനിയെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു. വിദ്യാർത്ഥിനിയെ നിർത്തിയിട്ടിരുന്ന കാറുമായി ചേർത്ത് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറത്തോട് ഇടപ്പറമ്പിൽ സാബുവിന്റെ മകൾ ഷാനി സാബുവിന് (21) ആണ് ഗുരുതരമായി പരുക്കേറ്റത്.
കുട്ടിക്കാനം മരിയൻ കോളജിലെ ഒന്നാം വർഷ പിജി വിദ്യാർഥിനിയാണ് ഷാനി. ഇന്നലെ വൈകിട്ട് 3.45ന് ദേശീയ പാതയിൽ പാറത്തോട് ജംക്‌ഷനു സമീപം മീനച്ചിൽ ബാങ്കിനു മുന്നിലായിരുന്നു അപകടം. കോളജിൽ പോയി മടങ്ങിയ ഷാനി പാറത്തോട്ടിൽ ബസിറങ്ങിയ ശേഷം വീട്ടിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്.
എതിർദിശയിലൂടെ നിയന്ത്രണം വിട്ടെത്തിയ കാർ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറുമായി ചേർത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാർക്ക് ചെയ്തിരുന്ന കാർ തെറിച്ചുപോയി മുന്നിലുണ്ടായിരുന്ന പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. വഴിയരികിൽ കാറും ലോറിയും പാർക്ക് ചെയ്തിരുന്നതിനാൽ ഷാനി ഇവയോടു ചേർന്നു നടന്നു പോകുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില് വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
