വാഹനാപകടത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് മരിച്ചു

മനോജ്
Last Updated :20 January 2024, 9:26 am IST

News Now

അഞ്ചല്‍: വാഹനാപകടത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് മരിച്ചു. യൂത്ത് കോണ്‍ഗ്രസ് അഞ്ചല്‍ മണ്ഡലം സെക്രട്ടറിയും അഞ്ചല്‍ മിഷന്‍ ഹോസ്പിറ്റലിലെ ജീവനക്കാരനുമായ പനയഞ്ചേരി ചന്ദ്രവിലാസത്തില്‍ മനോജ് (25) ആണ് മരിച്ചത്. 

ഞായറാഴ്ച്ച വൈകിട്ട് ഏഴരയോടെ അഞ്ചല്‍ കോളജ് ജങ്ഷനില്‍ വച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിരേ വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച പുലര്‍ച്ചെ മരിച്ചു. 

മനോഹരന്‍ നായര്‍ - ലളിതമ്മ ദമ്പതികളുടെ ഏകമകനാണ് മനോജ്. മൃതദേഹം അഞ്ചല്‍ മിഷന്‍ ആശുപത്രിയിലും കോണ്‍ഗ്രസ് ഭവനിലും പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകിട്ട് ഏഴോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates