കാര്‍ വളഞ്ഞ് പരിശോധന; വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥനില്‍ നിന്ന് രേഖകള്‍ ഇല്ലാത്ത അര ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

കാര്‍ വളഞ്ഞ് പരിശോധന; വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥനില്‍ നിന്ന് രേഖകള്‍ ഇല്ലാത്ത അര ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:43 am IST

കോഴിക്കോട്: വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനില്‍ നിന്ന് രേഖകള്‍ ഇല്ലാത്ത പണം പിടിച്ചെടുത്തു. സോഷ്യല്‍ ഫോറസ്ട്രി അഡിഷണല്‍ പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ പ്രദീപ് കുമാറില്‍ നിന്നാണ് വിജിലന്‍സ് പണം പിടികൂടിയത്. 85000 രൂപയാണ് കണ്ടെത്തിയത്. 

കണ്ണൂരില്‍ നിന്ന് മടങ്ങവേ വടകര കൈനാട്ടിയില്‍ വെച്ച് ഇദ്ദേഹം സഞ്ചരിച്ച കാറില്‍ വിജിലന്‍സ് എസ് പി യുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് പണം കണ്ടെത്തിയത്. 

പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ സമയമനുവദിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now