
കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന് മരിച്ചു
ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം

പന്തളം: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന് മരിച്ചു. തിരുവനന്തപുരം പട്ടം ടി.സി.-52 വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ ജോസഫ് ഈപ്പന്(66) ആണ് മരിച്ചത്. എം സി റോഡില്‍ പന്തളം കുരമ്പാല അമൃത സ്കൂള്‍ കവലയ്ക്കുസമീപമായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്ന കരുനാഗപ്പള്ളി കുറ്റിവട്ടം വടക്കുംതല കളത്തില്‍ വീട്ടില്‍ അബിന്‍(26)പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം. തിരുവനന്തപുരത്തുനിന്നും പന്തളം ഭാഗത്തേക്കുവന്ന കാറും തിരുവനന്തപുരത്തേക്ക് പോയ ബസുമാണ് ഇടിച്ചത്. ബസിനടിയിലേക്ക് ഇടിച്ചു കയറിയ കാര്‍ നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്.
കാറിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ച് കാറില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു. സൗത്ത് ആഫ്രിക്കയില്‍ ബിസിനസുകാരനായിരുന്നു ജോസഫ് ഈപ്പന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം



